ഭൂമിശാസ്ത്രം
വാർഡ് മാപ്പിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ഭൂമിശാസ്‌ത്രം
പാലക്കാട് ജില്ലയില്‍ ആലത്തൂര്‍ താലൂക്കില്‍ ആലത്തൂര്‍ ബ്ലോക്കില്‍ വടക്കഞ്ചേരി-1 വടക്കഞ്ചേരി-2 എന്നീ വില്ലേജുകള്‍ ഉള്‍പ്പെടുന്ന ഗ്രാമ പഞ്ചായത്താണ് വടക്കഞ്ചേരി. ആദ്യകാലത്ത് ഈ പ്രദേശം പാലക്കാട് രാജാവിന്റെ ഭരണത്തില്‍ കീഴിലായിരുന്നു. 1960-ല്‍ വടക്കഞ്ചേരി, ആയക്കാട്, മംഗലം എന്നീ പഞ്ചായത്തുകള്‍ ഒരുമിച്ച് ചേര്‍ന്നാണ് ഇന്നത്തെ വടക്കഞ്ചേരി പഞ്ചായത്ത് രൂപീകരിച്ചത്.ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് (കണ്ണമ്പ്ര, കാവശ്ശേരി, ആലത്തൂർ), കിഴക്ക് (വണ്ടാഴി, കിഴക്കഞ്ചേരി, ആലത്തൂർ, മേലാർകോട്), തെക്ക് (കിഴക്കഞ്ചേരി, കണ്ണമ്പ്ര), പടിഞ്ഞാറ് (കണ്ണമ്പ്ര) എന്നിവയാണ്.
വാർഡുകൾ 22
റവന്യൂ വില്ലേജുകൾ 2
റവന്യൂ വില്ലേജ്/പഞ്ചായത്ത് വാർഡ് വിന്യാസം
റവന്യൂ വില്ലേജിന്റെ പേര് – വടക്കഞ്ചേരി 1, വടക്കഞ്ചേരി 2
റവന്യൂ വില്ലേജിന്റെ പരിധിയിൽ വരുന്ന വാർഡുകൾ
| 1 | പരുവാശ്ശേരി |
| 2 | ചെറുകണ്ണമ്പ്ര |
| 3 | ആയക്കാട് |
| 4 | വടുകന്‍തൊടി |
| 5 | വടക്കേത്തറ |
| 6 | അഞ്ചുമൂര്‍ത്തി |
| 7 | മലപ്പുറം |
| 8 | തെക്കേത്തറ |
| 9 | മംഗലം |
| 10 | മിച്ചാരംകോട് |
| 11 | പാളയം |
| 12 | ചന്തപ്പുര |
| 13 | മന്ദം |
| 14 | ഗ്രാമം |
| 15 | വടക്കഞ്ചേരി |
| 16 | പള്ളിക്കാട് |
| 17 | മാണിക്കപ്പാടം |
| 18 | പ്രധാനി |
| 19 | കാളംകുളം |
| 20 | കുറുവായ് |
| 21 | പന്നിയങ്കര |
| 22 | കൊളക്കോട് |