ഇത് നിർമ്മാണത്തിലുള്ള വെബ് സൈറ്റ് ആണ് ഇതിലെ ഉള്ളടക്കം അപൂർണമാണ്
കാഴ്ച്പ്പാടും ദൌത്യവും

വികസന കാഴ്ചപ്പാട് - ലക്ഷ്യങ്ങൾ

ദീര്‍ഘ വികസന കാഴ്ചപ്പാട്

          1.        മാലിന്യ മുക്ത പഞ്ചായത്ത് 

          2.        ജൈവ പഞ്ചായത്ത് 

          3.        മാനവ സൗഹാര്‍ദ്ദ പഞ്ചായത്ത് 

          4.        വിവര സാങ്കേതിക വിജ്ഞാനാധിഷ്ഠിത പഞ്ചായത്ത് 

          5.        അടിസ്ഥാന സൗകര്യ വികസനവും, മെച്ചപ്പെട്ട ഗതാഗത സൗകര്യങ്ങളും

          6.        തൊഴിലധിഷ്ഠിത ദാരിദ്ര ലഘൂകരണ സാമൂഹിക സാമ്പത്തിക വികസനം

 

മുന്‍ഗണനകൾ

  1. മാലിന്യ മുക്ത പഞ്ചായത്ത് 

          മാലിന്യങ്ങൾ സംസ്കരിക്കുന്നതിന്‍റെ ഭാഗമായി ഉറവിട മാലിന്യ സംസ്കരണത്തിന് പ്രാധാന്യം നല്‍കും. വീടുകൾ തോറും ബയോബിൻ, കിച്ചൺ ബിൻ, ബയോ ഗ്യാസ് പ്ലാന്‍റ്, മണ്ണിര കമ്പോസിറ്റ്, പൈപ്പ് കമ്പോസിറ്റ് അനുവദിക്കുന്നതോടൊപ്പം കച്ചവട കേന്ദ്രങ്ങളിലും പ്രധാനപ്പെട്ട നഗര കേന്ദ്രങ്ങളിലും ആവശ്യമായ മാലിന്യ നിവാരണ മാർഗങ്ങൾ നടപ്പിലാക്കും.

 

  1. ജൈവ പഞ്ചായത്ത് 

          കാര്‍ഷിക മേഖലയിൽ പൂര്‍ണ്ണമായും ജൈവവളം ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്തും. അതിനായി പഞ്ചായത്ത് തലത്തിൽ തന്നെ ജൈവവള നിര്‍മ്മാണവും വിതരണവും നത്തും. ക്യഷി വകുപ്പുമായി കൂടിയാലോചിച്ച് ജൈവക്യഷി പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ ആവിഷ്കരിക്കും. നെല്ല്, പഴം, പച്ചക്കറി, കിഴങ്ങുവര്‍ക്ഷ വിളകൾ എന്നിവയിലൂടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി കുടുബശ്രീ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെയും ഭക്ഷ്യ സുരക്ഷയിലധിഷ്ഠിതമായ കാര്‍ഷിക വികസനം സാധ്യമാക്കുന്നതിന് പദ്ധതികൾ ആവിഷ്കരിക്കും.

 

  1. മാനവ സൗഹാര്‍ദ്ദ ഗ്രാമപഞ്ചായത്ത്

          ഗ്രാമപഞ്ചായത്ത് പരിധിയിൽ ഉണ്ടാവുന്ന അനാരോഗ്യപരമായ സംഘര്‍ഷങ്ങൾ ഇല്ലായ്മ ചെയ്യുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികൾ, സാമൂഹിക സന്നദ്ധ പ്രവര്‍ത്തകർ എന്നിവരുടെ നേത്യത്വത്തിൽ പുതുതലമുറയിൽ സൗഹാര്‍ദ്ദമുളവാക്കുന്ന പ്രവര്‍ത്തനങ്ങൾ ആവിഷ്കരിക്കും.

 

4.       വിവര സാങ്കേതിക വിജ്ഞാനാധിഷ്ഠിത പഞ്ചായത്ത് 

          ഗ്രാമപഞ്ചായത്തും, മറ്റു ഘടകസ്ഥാപനങ്ങളും പൂര്‍ണ്ണമായും  കമ്പ്യൂട്ടർ അധിഷ്ഠിത സംവിധാനമാക്കും.  ആധുനിക സാങ്കേതിക വിദ്യകളും ഉപയോഗിച്ച് പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തും. ഇതിനായി ആവശ്യമുളള കമ്പ്യൂട്ടറുകളും മറ്റും ഓഫീസുകളിൽ വാര്‍ഷിക പദ്ധതിയൽ ഉള്‍പ്പെടുത്തി ജീവനക്കാരുടെ സഹകരണത്തോടെ ലക്ഷ്യ പ്രാപ്തിയിൽ എത്തിക്കും. 

5.       അടിസ്ഥാന സൗകര്യ വികസനവും, മെച്ചപ്പെട്ട ഗതാഗത സൗകര്യങ്ങളും

          ഗ്രാമപഞ്ചായത്തിന്‍റെയും അനുബന്ധ സ്ഥാപനങ്ങളുടെയും അടിസ്ഥാന സൗകര്യ വികസനവും നിലവിലുളള ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനും പുതിയ റോഡുകളും പാലങ്ങളും അനുബന്ധ പ്രവ്യത്തികളും ഏറ്റെടുത്ത് നടപ്പിലാക്കുന്നതിന് പദ്ധതി പ്രവര്‍ത്തനങ്ങളിലൂടെ ആവശ്യമായ വിഭവ സ്രോതസ്സുകൾ ഉള്‍പ്പെടുത്തി കാര്യക്ഷമമായി നടപ്പിലാക്കും.

 

6.       തൊഴിലധിഷ്ഠിത ദാരിദ്ര ലഘൂകരണ സാമൂഹിക സാമ്പത്തിക വികസനം

          ദാരിദ്ര ലഘൂകരണത്തിനും സാമൂഹിക സാമ്പത്തിക വികസനത്തിനുമായി കുടുംബശ്രീ, സ്വയം സഹായ സംഘങ്ങൾ എന്നിവയ്ക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കി തൊഴിലില്ലായ്മ ലഘൂകരിക്കുന്നതിനും വിദഗ്ദ തൊഴിലവസരങ്ങൾ സ്യഷ്ടിച്ച് അസംഘടിത മേഖലയിലെ തൊഴിലാളികളുടെ സാമ്പത്തിക, സാമൂഹിക സ്വയം പര്യാപ്തത കൈവരിക്കുന്നതിന് ആവശ്യമായ ചെറുകിട സംരംഭങ്ങൾ നടപ്പിലാക്കുന്നതിന് പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കും.

 

ദീര്‍ഘ വികസന കാഴ്ചപ്പാടും മുന്‍ഗണനകളും

വിഷയമേഖലാടിസ്ഥാനത്തിൽ

1.        വിഷയമേഖലയുടെ/വിഭാഗത്തിന്‍റെ പേര് : പൊതുഭരണം

 

2.        വിഷയമേഖലയിലെ പ്രധാന പ്രശ്നങ്ങൾ/ആവശ്യങ്ങൾ

                   എ)     വിവര വിജ്ഞാപന വ്യാപനം

                   ബി)     രേഖകളുടെ സൂക്ഷിപ്പ് 

                   സി)     ജീവനക്കാരുടെ എണ്ണം

                   ഡി)     സമയബന്ധിതവും,കാര്യക്ഷമവുമായ സേവനം

3.        മുന്‍ഗണനകൾ

                   എ)     ഫ്രണ്ട് ഓഫീസ് സംവിധാനം മെച്ചപ്പെടുത്തൽ

                   ബി) ബോധവത്കരണം,ഗ്രാമസഭകളുടെ ശാക്തീകരണം

 

2.        വിഷയമേഖലയുടെ/വിഭാഗത്തിന്‍റെ പേര് : ക്യഷി

 

വിഷയമേഖലയിലെ പ്രധാന പ്രശ്നങ്ങൾ/ ആവശ്യകതകൾ

എ)     കര്‍ഷകത്തൊഴിലാളികളുടെ ലഭ്യത കുറവ്/തൊഴില്‍സേന രൂപീകരിക്കുക, കാര്‍ഷിക യന്ത്രവത്കരണം വ്യാപകമാക്കുക

          ബി)  ഉല്‍പ്പാദനോപാധികളുടെ വിലകയറ്റം/ ഉല്‍പ്പാദനോപാധികള്‍ക്ക്  സബ്സിഡി നല്‍കുക, ഉല്‍പ്പാദനോപാധികളുടെ ലഭ്യത ഉറപ്പുവരുത്തുക.  സി)   കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിപണനത്തിനുളള അസൗകര്യവും വിലക്കുറവും/ കര്‍ഷകനിൽ നിന്നും നേരിട്ട് വാങ്ങി വിതരണം ചെയ്യുന്ന മാര്‍ക്കറ്റുകൾ ആരംഭിക്കുക, സബ്സിഡികൾ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് നല്‍കുക. 

മുന്‍ഗണനകൾ 

          എ)     നെല്ല്, പഴം,പച്ചക്കറി, കിഴങ്ങ് വര്‍ക്ഷങ്ങൾ എന്നിവയിലൂടെ സ്വയം  പര്യാപ്തത കൈവരിച്ച്  ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനുളള ആവശ്യമായ പദ്ധതികൾ ഏറ്റെടുക്കുക ബി) നാണ്യവിളകളായ നാളികേരം,കവുങ്ങ്, കുരുമുളക് തുടങ്ങിയവയുടെ പ്രോത്സാഹനത്തിനുള്ള പദ്ധതികൾ സി) വിവര സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിൽ കാര്‍ഷിക മേഖലയിലെ നൂതന പദ്ധതികൾ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനാവശ്യമായ നടപടികൾ  ഡി) ജൈവക്യഷി പ്രോത്സാഹനം

 

1.        വിഷയമേഖലയുടെ/ വിഭാഗത്തിന്‍റെ പേര് : മ്യഗസംരക്ഷണം-ക്ഷീര വികസനം

 

          വിഷയമേഖലയിലെ  പ്രധാന പ്രശ്നങ്ങൾ/ ആവശ്യങ്ങൾ

          എ)     ക്ഷീര സംഘങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ നടപടികൾ                          സ്വീകരിക്കുക

          ബി)     ക്ഷീരകര്‍ഷകര്‍ക്ക് പശുവിനെ വാങ്ങാൻ കുറഞ്ഞ പലിശ നിരക്കിൽ                                വായ്പ ലഭ്യമാക്കുക

          സി)     തീറ്റപൂല്‍ക്യഷി വ്യാപകമാക്കുക

          ഡി)     തെരുവ് പട്ടികളുടെ നിയന്ത്രണം 

 

മുന്‍ഗണനകൾ

          എ)     കന്നുകുട്ടി പരിപാലനം

          ബി)     വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് പശുക്കളെ വാങ്ങാൻ ലോണ്‍

          സി)     പശു വളര്‍ത്തൽ ഗ്രൂപ്പ് യൂണിറ്റ് ആരംഭിക്കുക

          ഡി)     വ്യക്തിഗത ഗുണഭോക്താക്കാള്‍ക്ക് ആട് വാങ്ങാൻ ലോണ്‍

          ഇ)      തരിശുഭൂമയിൽ പുല്‍ക്യഷി ചെയ്യാനുളള പദ്ധതി

          എഫ്)  മൂരികുട്ടികളെ വളര്‍ത്താനായി കാലീത്തീറ്റ പദ്ധതിയിൽ                                               ഉള്‍പ്പെടുത്തണം, മൂരികുട്ടന്‍മാർ ഉളളവര്‍ക്കും കാലീത്തീറ്റ നല്‍കണം

   

1.        വിഷയമേഖലയുടെ/ വിഭാഗത്തിന്‍റെ  പേര് : പ്രാദേശിക സാമ്പത്തിക വികസനം

 

          വിഷയമേഖലയിലെ  പ്രധാന പ്രശ്നങ്ങൾ/ ആവശ്യങ്ങൾ

          എ)     സംരംഭകത്വശേഷിയില്ലായ്മ

          ബി)     ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗക്കുറവ്

          സി)     വിദഗ്ദ തൊഴിലാളികളുടെ ലഭ്യത കുറവ് 

 

മുന്‍ഗണനകൾ 

         

എ) സ്വയം സഹായ സംഘങ്ങള്‍ക്കും, കുടുംബശ്രീ യൂണിറ്റുകള്‍ക്കും ചെറുകിട വ്യവസായ യൂണിറ്റുകൾ ആരംഭിക്കുന്നതിന് സബ്സിഡിയും, പ്രോത്സാഹനവും നല്‍കുക.

          ബി)     വികലാംഗര്‍ക്ക് പെട്ടികട നടത്താൻ സബ്സിഡി നല്‍കുക.

          സി)     വനിതഘടകപദ്ധതിയിൽ റെഡിമെയ്ഡ് ആന്‍റ് ഗാര്‍മെന്‍റന്‍സ് യൂണിറ്റ് ആരംഭിക്കൽ.

          ഡി)     പരമ്പരാഗത തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനാവശ്യമായ പദ്ധതികൾ.

          ഇ)      ചെറുകിട വ്യവസായ സംരംഭകള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യ വികസനം.

 

1.        വിഷയമേഖലയുടെ/ വിഭാഗത്തിന്‍റെ  പേര് : പൊതുമരാമത്ത്

 

          വിഷയമേഖലയിലെ  പ്രധാന പ്രശ്നങ്ങൾ/ ആവശ്യങ്ങൾ

 

 എ)   പഞ്ചായത്തിലെ മുഴുവൻ റോഡുകളുടെയും, പാലങ്ങളുടെയും സമഗ്ര വികസനം

ബി)  പട്ടികജാതി/പട്ടികവര്‍ഗ്ഗ കോളനികളിലെ അടിസ്ഥാന സൗകര്യ വികസനം

 സി) ഗതാഗതകുരുക്ക് അനുഭവപ്പെടുന്ന സ്ഥലങ്ങളിൽ പാര്‍ക്കിംഗ് സൗകര്യം ഒരുക്കുക

 ഡി) പഞ്ചായത്തിന്‍റെ അധീനതയിലുളള സ്ഥലങ്ങള്‍ക്ക് ചുറ്റുമതിലും, സംരക്ഷണവും

 ഇ) സ്വന്തമായി കെട്ടിടങ്ങൾ ആവശ്യമായ സ്ഥാപനങ്ങള്‍ക്ക് കെട്ടിടവും അറ്റകുറ്റപണി ആവശ്യമായവയ്ക്ക്          അറ്റകുറ്റപണിയും

എഫ്)  ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവൻ പ്രദേശങ്ങളിലും തെരുവ് വിളക്കുകൾ സ്ഥാപിക്കുക

ജി) പട്ടികജാതി/പട്ടികവര്‍ക്ഷ കോളനികളിലെ തെരുവ് വിളക്കും വീടുകളുടെ വൈദ്യുതികരണവും

എച്ച്) റോഡുകളിലും പൊതുസ്ഥലങ്ങളിലും തടസ്സമായി നില്‍ക്കുന്ന ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി                                 സ്ഥാപിക്കൽ

ഐ) വൈദ്യുതീകരിക്കാത്ത സ്ഥാപനങ്ങളുടെ വൈദ്യൂതികരണവും, അറ്റകുറ്റപണി ആവശ്യമായവയ്ക്ക്                  അറ്റകുറ്റപണിയും

 

          മുന്‍ഗണനകൾ

     

          എ)     ഗതാഗത യോഗ്യമായ ടാറിംഗ് നടത്താത്ത റോഡുകളുടെ ടാറിംഗ്

          ബി)     ടാറിംഗ് ചെയ്തവയുടെ അറ്റകുറ്റപണിയും, വീതികൂട്ടലും

          സി)     ആവശ്യമായ പാലങ്ങളും കെട്ടിടങ്ങളും നിലവിലുളളവയുടെ                                                                                              അറ്റകുറ്റപണി

          ഡി)     നിലവിലുളള തെരുവ് വിളക്കുകളുടെ സ്ഥിരതയും, പുതിയവ                                                                                           സ്ഥാപിക്കലും

          ഇ)      പട്ടികജാതി/പട്ടികവര്‍ക്ഷ കോളനികളുടെ അടിസ്ഥാന സൗകര്യ വികസനം

1.                   വിഷയമേഖലയുടെ/ വിഭാഗത്തിന്‍റെ  പേര് : ദാരിദ്രലഘൂകരണം

 

          വിഷയമേഖലയിലെ  പ്രധാന പ്രശ്നങ്ങൾ/ ആവശ്യങ്ങൾ

 

                   എ)     സ്വയംതൊഴിൽ പദ്ധതികൾ കാര്യക്ഷമമാക്കുക

                   ബി)     സ്ഥിര വരുമാനദായക വിദഗ്ദ തൊഴിൽ പരിശീലനം

                   സി)     പാര്‍പ്പിട പദ്ധതികൾ

                   ഡി)     പട്ടികജാതി/പട്ടികവര്‍ക്ഷ വിഭാഗക്കാരുടെ ഉന്നമനം

                   ഇ)      തൊഴിലധിഷ്ഠിത വിദ്യാഭ്യാസം

                   എഫ്)  ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മുഴുവൻ കുടുംബങ്ങളുടെയും                                                           സഹകരണം

                   ജി)      പരമ്പരാഗത തൊഴിലാളികളുടെ പുനരധിവാസം

 

          മുന്‍ഗണനകൾ

 

                   എ)     സ്വയം തൊഴിൽ പദ്ധതികൾ കാര്യക്ഷമമാക്കുക

                   ബി)     സ്ഥിര വരുമാനദായക വിദഗ്ദ തൊഴിൽ പരിശീലനം

                   സി)     പാര്‍പ്പിട പദ്ധതികൾ

                   ഡി)     തൊഴിലധിഷ്ഠിത വിദ്യാഭ്യാസം

                   ഇ)      പരമ്പരാഗത തൊഴിലാളികളുടെ പുനരധിവാസം 

 

1. വിഷയമേഖലയുടെ/ വിഭാഗത്തിന്‍റെ  പേര് : സാമൂഹ്യനീതി

 

വിഷയമേഖലയിലെ പ്രധാന പ്രശ്നങ്ങൾ/ ആവശ്യങ്ങൾ

 

                   എ)     വ്യദ്ധരുടെയും, വികലാംഗരുടെയും പുനരധിവാസം

                   ബി)     വികലാംഗർ, പ്രവാസികൾ എന്നിവര്‍ക്ക് തൊഴിൽ സംരംഭങ്ങൾ

                   സി)     അവശതയും, കഷ്ടതയും അനുഭവിക്കുന്നവരുടെയും ഒറ്റപ്പെട്ട്                                                                                            താമസിക്കുന്നവരുടെയും ക്ഷേമ പ്രവര്‍ത്തനങ്ങൾ

                   ഡി)     വ്യദ്ധസദനങ്ങൾ, അതിന്‍റെ നടത്തിപ്പ് 

 

മുന്‍ഗണനകൾ

 

                   എ)        വ്യദ്ധരുടെയും വികലാംഗരുടെയും പുനരധിവാസം

                   ബി)     അവശതയും, കഷ്ടതയും അനുഭവിക്കുന്നവരുടെയും ഒറ്റപ്പെട്ട്                                                                                             താമസിക്കുന്നവരുടെയും ക്ഷേമ പ്രവര്‍ത്തനങ്ങൾ

                   ഡി)     വ്യദ്ധസദനങ്ങൾ, അതിന്‍റെ നടത്തിപ്പ് 

 

1.        വിഷയമേഖലയുടെ/ വിഭാഗത്തിന്‍റെ  പേര് : പട്ടികജാതി വികസനം

 

          വിഷയമേഖലയിലെ  പ്രധാന പ്രശ്നങ്ങൾ/ ആവശ്യങ്ങൾ

 

                   എ)     പട്ടികജാതി വിഭാഗക്കാരുടെ സ്വയം പര്യാപ്തത

                   ബി)     കോളനികളിലെ അടിസ്ഥാന സൗകര്യങ്ങളുടെ പൂര്‍ണ്ണതയിൽ 

                              എത്തിക്കൽ

                  സി)     പദ്ധതികൾ നടപ്പിലാക്കുന്നതിൽ ഗുണഭോക്ത്യ വിഹിതം നല്‍കുന്നതിനുളള സാമ്പത്തിക                                      പ്രശ്നം/ വിമുഖത

                   ഡി)     പാര്‍പ്പിടം/ അറ്റകുറ്റപണി

                   ഇ)      കുടിവെളളം

                   എഫ്)  ലഹരി വസ്തുക്കളുടെ ഉപയോഗം 

                        

                  മുന്‍ഗണനകൾ

 

                   എ)     പട്ടികജാതി വിഭാഗക്കാരുടെ സ്വയം പര്യാപ്തത

                   ബി)     കോളനികളിലെ അടിസ്ഥാന സൗകര്യങ്ങളുടെ പൂര്‍ണ്ണതയിൽ                                                                                          എത്തിക്കൽ

                   സി)     പദ്ധതികൾ നടപ്പിലാക്കുന്നതിൽ ഗുണഭോക്ത്യ വിഹിതം                                                                                                     നല്‍കുന്നതിനുളള സാമ്പത്തിക പ്രശ്നം/ വിമുഖത

                   ഡി)     പാര്‍പ്പിടം/ അറ്റകുറ്റപണി

                   ഇ)        കുടിവെളളം

  

1.        വിഷയമേഖലയുടെ/ വിഭാഗത്തിന്‍റെ  പേര് : സ്ത്രീകളുടെയും, കുട്ടികളുടെയും                        വികസനം

 

          വിഷയമേഖലയിലെ  പ്രധാന പ്രശ്നങ്ങൾ/ ആവശ്യങ്ങൾ

 

                   എ)     അടിസ്ഥാന സൗകര്യ വികസനം

                   ബി)     സ്വന്തം സ്ഥലമില്ലാത്ത /കെട്ടിടമില്ലാത്ത അങ്കണവാടികൾ

                   സി)     ഇലക്ട്രിഫിക്കേഷൻ/റീവയറിംഗ്/വൈദ്യുതി കണക്ഷൻ

                   ഡി)     കുട്ടികള്‍ക്ക് ഔട്ട് ഡോർ ഗെയിംസിനുളള ഉപകരണങ്ങൾ

                   ഇ)      അങ്കണവാടികളിൽ ആവശ്യത്തിനുളള ഫര്‍ണീച്ചറുകൾ

                   എഫ്)  കുടിവെളളം ലഭ്യമാക്കൽ

                   ജി)      പാചകത്തിനും വിതരണത്തിനുമുളള പാത്രങ്ങൾ 

       

മുന്‍ഗണനകൾ

 

                   എ)     അടിസ്ഥാന സൗകര്യ വികസനം

                   ബി)     സ്വന്തം സ്ഥലമില്ലാത്ത /കെട്ടിടമില്ലാത്ത അങ്കണവാടികൾ

                   സി)     ഇലക്ട്രിഫിക്കേഷൻ/റീവയറിംഗ്/വൈദ്യുതി കണക്ഷൻ

                   ഡി)     കുട്ടികള്‍ക്ക് ഔട്ട് ഡോർ ഗെയിംസിനുളള ഉപകരണങ്ങൾ

                   ഇ)      അങ്കണവാടികളിൽ ആവശ്യത്തിനുളള ഫര്‍ണീച്ചറുകൾ

                   എഫ്)  കുടിവെളളം ലഭ്യമാക്കൽ

                   ജി)      പാചകത്തിനും വിതരണത്തിനുമുളള പാത്രങ്ങൾ 

 

1.        വിഷയമേഖലയുടെ/ വിഭാഗത്തിന്‍റെ  പേര് : ആരോഗ്യം

 

          വിഷയമേഖലയിലെ  പ്രധാന പ്രശ്നങ്ങൾ/ ആവശ്യങ്ങൾ

 

                   എ)     പാലിയേറ്റീവ് പരിപാടി ഊര്‍ജ്ജിതമായി നടപ്പിലാക്കുക

                   ബി)     സബ്ബ് സെന്‍റുകളുടെ അടിസ്ഥാന സൗകര്യ വികസനം

                   സി)     ആരോഗ്യ കേന്ദ്രങ്ങളിൽ രോഗികളുടെ എണ്ണം വര്‍ദ്ധിപ്പിക്കൽ

                   ഡി)     ഡോക്ടര്‍മാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുക

          മുന്‍ഗണനകൾ

                   എ)     പാലിയേറ്റീവ് പരിപാടി ഊര്‍ജ്ജിതമായി നടപ്പിലാക്കുക.

                   ബി)     സമഗ്ര ആരോഗ്യ പരിപാടികൾ.

                   സി)     പകര്‍ച്ചവ്യാധികൾ, പ്രതിരോധ പ്രവര്‍ത്തനങ്ങൾ എന്നിവയുടെ                                      

                                ബോധവത്കരണം

                   ഡി)     ശുചിത്വ ബോധവത്കരണം

 

1.        വിഷയമേഖലയുടെ/ വിഭാഗത്തിന്‍റെ  പേര് : കുടിവെളളം, ശുചിത്വം

 

          വിഷയമേഖലയിലെ  പ്രധാന പ്രശ്നങ്ങൾ/ ആവശ്യങ്ങൾ

                   എ)     കുടിവെളള പദ്ധതികൾ പൂര്‍ണ്ണ തോതിൽ നടപ്പിലാക്കുക

                   ബി)     ഖരമാലിന്യ പ്ലാന്‍റിൽ ശാസ്ത്രീയമായ രീതിയിൽ മാലിന്യ                                                                                                    സംസ്കരണം

                   സി)     ഗാര്‍ഹിക മാലിന്യ സംസ്കരണം

 

          മുന്‍ഗണനകൾ

 

                     എ)        കുടിവെളള പദ്ധതികൾ പൂര്‍ണ്ണ തോതിൽ നടപ്പിലാക്കുക

                    ബി)     ഖരമാലിന്യ പ്ലാന്‍റിൽ ശാസ്ത്രീയമായ രീതിയിൽ മാലിന്യ                                                                                                  സംസ്കരണം

                   സി)     ഗാര്‍ഹിക മാലിന്യ സംസ്കരണം

 

1.        വിഷയമേഖലയുടെ/വിഭാഗത്തിന്‍റെ പേര് : വിദ്യാഭ്യാസം

 

          വിഷയമേഖലയിലെ പ്രധാന പ്രശ്നങ്ങൾ/ആവശ്യങ്ങൾ

 

                   എ)     ഗ്രാമപഞ്ചായത്തിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ആവശ്യമായ ഭൗതിക                                                                        സാഹചര്യങ്ങൾ ഒരുക്കി കൊടുക്കുക

                   ബി)     എല്ലാ ക്ലാസ്മുറികളും സ്മാര്‍ട്ട് ക്ലാസ്സ് ആക്കി മാറ്റൽ

                   സി)     പഠനം വിവര സാങ്കേതിക വിദ്യയുമായി ബന്ധിപ്പിക്കുക

                   ഡി)     കളിസ്ഥലം, പോഷകാഹാരം, അധ്യാപകര്‍ക്ക് പരിശീലനം എന്നിവ                                                                                 ഉറപ്പുവരുത്തുക

 

          മുന്‍ഗണനകൾ

 

                   എ)     എസ്.എസ്.എ.വിഹിതം

                   ബി)     തുടർ സാക്ഷരത

                   സി)     ടീച്ചേഴ്സ് പൂൾ

                   ഡി)     സ്കൂളുകൾ ലൈബ്രററി, പത്രം,മാസികകൾ

                   ഇ)        എൽ.പി.,യു.പി. സ്കൂൽ കുട്ടികള്‍ക്ക് ലാപ്ടോപ്പ് നല്‍കൽ

               എഫ്)     കലാകായിക രംഗങ്ങളിൽ യോഗ്യത നേടിയ അധ്യാപകരെ                                                                                                ഉപയോഗിച്ച് പരിശീലനം

                   ജി)      സ്കൂളുകള്‍ക്ക് സ്റ്റേഷനറി, കറന്‍റ് ചാര്‍ജ്ജ്, ടെലിഫോണ്‍ ചാര്‍ജ്ജ്

                   എച്ച്)   സ്കൂളുകള്‍ക്ക് ആവശ്യാനുസരണം ഫര്‍ണീച്ചർ

                   ഐ)   എല്ലാ ക്ലാസ്മുറികളും സ്മാര്‍ട്ട് ക്ലാസ്സ് ആക്കി മാറ്റൽ

                   ജെ)    പഠനം വിവര സാങ്കേതിക വിദ്യയുമായി ബന്ധിപ്പിക്കുക

                   കെ)    സ്കൂളുകളുടെ അറ്റകുറ്റപണി

 

1.        വിഷയമേഖലയുടെ/ വിഭാഗത്തിന്‍റെ പേര് : കാലവസ്ഥ വ്യതിയാനം

 

          വിഷയമേഖലയിലെ  പ്രധാന പ്രശ്നങ്ങൾ/ ആവശ്യങ്ങൾ

 

                   എ)     ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത ഇല്ലായ്മ

                   ബി)     പരിസ്ഥിതി സംരക്ഷണം കാര്യക്ഷമമാക്കൽ, ജൈവവൈവിധ്യ                                                                                       മേഖലകളിൽ ജനപങ്കാളിത്തത്തോടെ പുതിയ പദ്ധതികൾ                                                                                                 തയ്യാറാക്കുക

 

        മുന്‍ഗണനകൾ

                     എ)      ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കൽ

                   ബി)     പരിസ്ഥിതി സംരക്ഷണം കാര്യക്ഷമമാക്കൽ, ജൈവവൈവിധ്യ                                                                                       മേഖലകളിൽ ജനപങ്കാളിത്തത്തോടെ പുതിയ പദ്ധതികൾ തയ്യാറാക്കുക

gp